തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധവ വിവാദത്തിൽ എംഎം മണിയെ വിമർശിച്ച സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു
കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.