റിയാദ്: സൗദിയിലെ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഉംറ അനുവദിച്ചു തുടങ്ങി. ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുകളില്‍ ഒന്നുവഴിയാണ് ഉംറ അനുമതി പത്രത്തിനായി അപേക്ഷിക്കേണ്ടത്. ഞായറാഴ്ച മുതല്‍ ബുക്ക് ആപ്പുകള്‍ വഴിബുക്ക് ചെയ്യുന്നവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ച് തുടങ്ങിയത്.
പുതിയ ഉംറ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് ഉംറ പെര്‍മിറ്റുകള്‍ വീണ്ടും അനുവദിച്ച് തുടങ്ങിയത്. ജൂലൈ 30 മുതലുള്ള പെര്‍മിറ്റുകളാണ് അനുവദിച്ച് തുടങ്ങിയത്. രാത്രി 12 മുതല്‍ രണ്ട് മണിക്കൂര്‍ വീതമുള്ള 12 ബാച്ചുകളായാണ് ഉംറക്കുള്ള സമയം ക്രമകീരിച്ചിട്ടുള്ളത്.