• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആവിക്കൽ സമരം ഏറ്റെടുത്ത് സ്ത്രീകൾ ; നവിത സംഗമം സംഘടിപ്പിച്ചു, പിന്തുണയുമായി കെകെ രമയും യുഡിഎഫും

by Web Desk 06 - News Kerala 24
July 25, 2022 : 9:55 am
0
A A
0
ആവിക്കൽ സമരം ഏറ്റെടുത്ത് സ്ത്രീകൾ ; നവിത സംഗമം സംഘടിപ്പിച്ചു, പിന്തുണയുമായി കെകെ രമയും യുഡിഎഫും

കോഴിക്കോട് : ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്‍റിന് എതിരായ സമരം ഏറ്റെടുത്ത് സ്ത്രീകള്‍(women) . ആവിക്കലില്‍ വനിത സമര സംഗമം സംഘടിപ്പിച്ചാണ് പ്രദേശവാസികളായ സ്ത്രീകള്‍ പ്ലാന്‍റിനെതിരായ സമരത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. സമരത്തിന് ആവേശമായി കെ കെ രമയും യു ഡി എഫും പിന്തുണയോടെ സമരം ശക്തിപ്പെടുത്തി സമരക്കാര്‍. ആവിക്കലെന്ന തീരപ്രദേശത്ത് താമസിക്കുന്ന സാധാരണ കുടുംബങ്ങളിലെ നൂറിലേറെ സ്ത്രീകളാണ് സംഗമത്തിനെത്തിയത്. മലിനജല സംസ്കരണ പ്ലാന്‍റ് നിത്യജീവിതത്തില്‍ ദുരിതം ഉണ്ടാക്കുന്നതിന്‍റെ ആശങ്കയിലാണ് ഇവര്‍. പ്രദേശത്തെ കൗണ്‍സിലര്‍, മുന്‍ കൗണ്‍സിലര്‍മാര്‍ എല്ലാവരും ഇവര്‍ക്ക് പിന്തുണയായി എത്തി. ഒപ്പം യുഡിഎഫ് എം എല്‍ എമാരായ വി ടി ബല്‍റാം , കെ കെ രമ എന്നിവരും സമരത്തിന് ഐക്യദാർഢ്യവുമായി സംഗമ വേദിയില്‍ വന്നു.

കോര്‍പറേഷനില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മലിനജല പ്ലാന്‍റ് ജനവാസ മേഖലയായ ആവിക്കലില്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്തിരുന്നെന്ന് സംഗമത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍ സൗഫിയ അനീഷ് വ്യക്തമാക്കി. സര്‍ക്കാര്‍ ഈ വിഷയം പരിഹരിക്കാന്‍ ഇടപെടണമെന്ന് ചടങ്ങില്‍ പങ്കെടുത്ത യുഡിഎഫ് എം.എല്‍.എ മാരും ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും എം.എല്‍എമാര്‍ അഭിപ്രായപ്പെട്ടു.

ആവിക്കൽ പ്ലാന്‍റ് ജന ജീവിതത്തിനോ പരിസ്ഥിതിക്കോ ആഘാതം ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ സഭയിൽ പറഞ്ഞിരുന്നു.പ്രതിഷേധത്തിന് പിന്നിൽ എസ് ഡി പി ഐ , ജമാഅത്തെ ഇസ്ളാമി പ്രവർത്തകരാണെന്നാണ് മന്ത്രി എം വി ഗോവിന്ദൻ അന്ന് പറഞ്ഞത്. മാർച്ചിന് മുൻപ് പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തുക ലാപ്സാകും.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കൽ മോഡൽ പ്ലാന്‍റ് സംസ്ഥാനത്ത് പലയിടത്തും സ്ഥാപിച്ചു വരുന്നു.മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സമാന പ്ലാന്‍റ് തുടങ്ങി: അവിടെ ഒരു മാലിനികരണവും ഇല്ല.ജനങ്ങൾ പ്ലാന്‍റ്  കാണാൻ വരുന്ന സ്ഥിതി ആണ്.സർവ്വകക്ഷി യോഗം ചേർന്നാണ് ആവിക്കലിൽ പ്ലാന്‍റ്  തുടങ്ങാൻ തീരുമാനം എടുത്തത്.ജനങ്ങളുടെ ആശങ്ക പരിഗണിക്കും.എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

ജനങ്ങൾ തിങ്ങി കഴിയുന്ന പ്രദേശമാണ്. പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് പറയുന്നു. സമരക്കാരെ തീവ്രവാദികൾ എന്നു പറയുന്നത് എന്ത് അർത്ഥത്തിലാണ് ? കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്നു പറയാൻ മുഖ്യമന്ത്രിക്കു ലജ്ജയില്ലേ?ജനങ്ങളുടെ നെഞ്ചത്തു കയറി പ്ലാന്റ് കൊണ്ട് വരാൻ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

ഇതിന് പിന്നാലെയാണ് സമരത്തിന് പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകളെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയത്. സമരപന്തലിന് സമീപത്ത് നിന്ന് മൂന്ന് പേരെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലായിരുന്നു ദേശീയ തലത്തില്‍ ബിജെപി ഉന്നയിച്ചുവരുന്ന അതേ പ്രയോഗം ഏറ്റെടുത്തുളള പി മോഹനന്‍റെ ആരോപണം.

സമരസ്ഥലത്ത് നിന്ന് പിടികൂടിയ മൂന്ന് പേർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പൊലീസും പറയുന്നത്. എന്നാൽ മാലിന്യ പ്ലാന്‍റിനെതിരായ സമരം പൊളിക്കാൻ സിപിഎമ്മും പൊലീസും ചേർന്ന് നടത്തുന്ന നാടകമാണ് മാവോയിസ്റ്റ് ആരോപണമെന്നാണ് സമരസമിതി പറയുന്നത്. സമരസ്ഥലത്ത് നിന്ന് പിടികൂടിയവരെ അറിയില്ലെന്നും സമരസമിതി പറഞ്ഞു. സി പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സമരസമിതി തങ്ങളെ ക്ഷണിച്ചിട്ടില്ല,  ചിത്രങ്ങൾ പകർത്താനും മറ്റുമായി എത്തിയതെന്നാണ് ഇവർ മൊഴി നൽകിയത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ആവിക്കല്‍ തോടിലെ ജനവാസ മേഖലയില്‍ മലിനജല സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ ഒരു മാസത്തോളമായി സമീപവാസികള്‍ സമരത്തിലാണ്. മണ്ണ് പരിശോധന ഉൾപ്പടെയുളള പ്രാഥമിക ജോലികള്‍ പ്രക്ഷോഭകരുടെ ചെറുത്ത് നില്‍പ്പിനിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി ഉദ്യോഗസ്ഥരും തൊഴിലാളികളും പദ്ധതി പ്രദേശത്തേക്ക് നേരിട്ട് ഉടനെത്തില്ല. പ്ലാൻ തയ്യാറാക്കി നിർമാണഘട്ടത്തിലേക്ക് നീങ്ങാനുളള രേഖകള്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കോര്‍പറേഷന്‍ കടന്നു. സമാനമായ പദ്ധതി കോതിയിലും കോര്‍പറേഷൻ തുടങ്ങും. ഇതിന്‍റെ പ്രാരംഭ ജോലികൾ ഉടൻ തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ ഇതുള്‍പ്പടെ കല്ലായി പുഴയോരത്ത് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെയും ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Next Post

കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

കൊച്ചിയുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

വിദേശ മദ്യം പിടികൂടി ; തൃശ്ശൂരിൽ 50 ലക്ഷത്തിന്റെ വിദേശമദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്

വിദേശ മദ്യം പിടികൂടി ; തൃശ്ശൂരിൽ 50 ലക്ഷത്തിന്റെ വിദേശമദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്

യുഡിഎഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല ; പോയവര്‍ കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലാണ് പോയത് : മോന്‍സ് ജോസഫ്

യുഡിഎഫിൽ നിന്ന് ആരെയും പറഞ്ഞു വിട്ടിട്ടില്ല ; പോയവര്‍ കൃത്യമായ അജൻഡയുടെ അടിസ്ഥാനത്തിലാണ് പോയത് : മോന്‍സ് ജോസഫ്

കള്ളപ്പണം വെളുപ്പിക്കൽ ; സിഎസ്ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് പരിശോധന

കള്ളപ്പണം വെളുപ്പിക്കൽ ; സിഎസ്ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് പരിശോധന

ഇത് ചരിത്ര നിമിഷം ; ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേറ്റു

ഇത് ചരിത്ര നിമിഷം ; ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In