തിരുവനന്തപുരം : സിൽവർ ലൈനിൽ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല . കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയില്ല. വിജ്ഞാപനം ഉടൻ പുതുക്കി ഇറക്കുമെന്ന് കെ റെയിൽ(k rail) അധികൃതർ അറിയിച്ചു.