കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക വിദ്യാഭ്യാസ൦ ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടലിനുള്ള സാധ്യത തെളിയുന്നു. കേരള ലീഗൽ സ൪വ്വീസസ് സൊസൈറ്റിയാണ് ലൈംഗിക വിദ്യാഭ്യാസ രീതിയുടെ മാ൪ഗരേഖ ഹൈക്കോടതി നി൪ദ്ദേശ൦ അനുസരിച്ച് തയ്യാറാക്കിയത്. പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കെൽസയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസിൽ വൈകാതെ കോടതി ഉത്തരവ് പറയും. സാധാരണ ഉപയോഗിച്ച് വരുന്ന ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നീ വാക്കുകൾക്ക് ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തണമെന്ന് കെൽസ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി മുമ്പ് പറഞ്ഞത് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ചുമതലയേറ്റെടുത്ത ശേഷം കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന വനിത കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം വലിയ എതിര്‍പ്പാണ് ഉന്നയിച്ചത്. എന്നാല്‍ മറ്റൊരു വിഭാഗം പിന്തുണ അറിയിച്ചും രംഗത്ത് വന്നിരുന്നു. ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നായിരുന്നു സതീദേവി പറഞ്ഞത്. 10,12 വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്.
സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ലിംഗനീതി സംബന്ധിയായ ബോധവത്കരണം കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രൊജക്റ്റുകള്‍ കലാലയങ്ങളില്‍ നടപ്പിലാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടിരുന്നു.