• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സില്‍വര്‍ ലൈന്‍ വിജ്ഞാപനം പുതുക്കും ; സാങ്കേതികനടപടികള്‍ തുടരാനുള്ള തീരുമാനം കേന്ദ്രത്തിന്‍റെ എതിര്‍പ്പിനിടെ

by Web Desk 06 - News Kerala 24
July 28, 2022 : 11:57 am
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിൽ : ജനങ്ങളുടെ ആശങ്ക അകറ്റാൻ എൽഡിഎഫ് ; വിശദീകരണയോഗങ്ങൾക്ക് തലസ്ഥാനത്ത് മുഖ്യമന്ത്രി വൈകിട്ട് തുടക്കമിടും

തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കും. കാലാവധി തീർന്ന 9 ജില്ലകളിൽ പുതിയ വിജ്ഞാപനം ഈ ആഴ്ച്ച ഇറക്കും. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നൽകിയാകും വിജ്ഞാപനം. കേന്ദ്രസര്‍ക്കാരിന്‍റെ എതിർപ്പിനിടെയാണ് സംസ്ഥാനം ചെയ്യാനുള്ള സാങ്കേതിക നടപടികൾ തുടരാൻ കേരളം തീരുമാനിച്ചിരിക്കുന്നത്.

വിഞാപനം പുതുക്കുന്നത് കരുതലോടെ മതി എന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. നിയമ വകുപ്പുമായി ആലോചിച്ചു തീരുമാനം എടുക്കാനാണ്   റവന്യു വകുപ്പ് നീക്കം. 9 ജില്ലകളിലെ സർവേക്കുള്ള കാലാവധി തീർന്നു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കാലാവധി ജൂലൈ 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.  കേന്ദ്രം ഉടക്കി നിൽക്കുമ്പോൾ ഇനി വിഞാപനം പുതുക്കിയിട്ട് കാര്യം ഉണ്ടോ എന്നും സംശയം ഉണ്ട്. അനുമതിയിൽ അനിശ്ചിതത്വം നിലനിൽക്കേ  കേന്ദ്രത്തെ  പഴിച്ചു വിവാദത്തെ നേരിടാനാണ് സർക്കാർ ശ്രമം.

അതിനിടെ, ബിജെപി കെ റെയിലിന് ബദല്‍ സാധ്യതകള്‍ തേടിയിട്ടുണ്ട്. ബദല്‍ ആവശ്യമുന്നയിച്ച്  കേന്ദ്ര റെയില്‍വെ മന്ത്രിയുമായി കേരളത്തിലെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ബദല്‍ ചർച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരെ വിളിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. നേമം ടെർമിനല്‍ ഉപേക്ഷിക്കില്ലെന്ന്  റെയില്‍വെ മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും നേതാക്കള്‍ പറഞ്ഞു.

അതിവേഗം സഞ്ചരിക്കാനാകുന്ന റെയില്‍ പാതയോട് യോജിപ്പുണ്ടെങ്കിലും നിരവധിപ്പേരെ കുടിയിറക്കുന്നതും ആശാസ്ത്രീയമായതുമാണ്  സില്‍വർലൈനിനോടുള്ള എതിർപ്പിന് കാരണമെന്നാണ് ബിജെപി  നിലപാട്.  ഈ സാഹചര്യത്തിലാണ് ബദല്‍ പദ്ധതിയുണ്ടാകണമെന്ന് ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുന്‍പില്‍ കേരള നേതൃത്വം അവതരിപ്പിച്ചത്. ഈ പാര്‍ലമെന്‍റ് സമ്മേളനം അവസാനിക്കുന്നതിന് മുൻപ് ബദല്‍ പദ്ദതിയെ കുറിച്ച് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങളെ കുടി ഉള്‍പ്പെടുത്തി ചർച്ച നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മോദി സർക്കാര്‍ തയ്യാറല്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബിജെപി നേതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ , പി കെ കൃഷ്ണദാസ് ഉള്‍പ്പടെയുള്ള സംഘമാണ് മന്ത്രിയെ കണ്ടത്.

പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാൻ സർക്കാര്‍ സില്‍വ‍ർ ലൈനില്‍ മെല്ലെപ്പോക്ക് സ്വീകരിച്ചത് കൂടി കണക്കിലെടുത്താണ് ബിജെപിയുടെ നീക്കം. മൂന്നാം പാത നിര്‍മിച്ചോ, നിലവിലെ റെയില്‍ പാതയുടെ വികസനം നടത്തിയോ സില്‍വർ ലൈനിന്‍റെ വേഗത്തില്‍ ട്രെയിനോടിക്കാനാകില്ലെന്ന് കെ റെയിലും സംസ്ഥാന സർക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. നേമം ടെർമിനല്‍ ഉപേക്ഷിക്കരുതെന്ന് മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുന്ന നീക്കം ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് തന്നതായും നേതാക്കള്‍ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്, കണ്ടത് തിരൂരിൽ വെച്ച് ; പരിഭ്രാന്തരായി യാത്രക്കാർ

Next Post

യുഎഇയിലെ കനത്ത മഴ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിലെ കനത്ത മഴ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍

കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34000 ടൺ

കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34000 ടൺ

ഇൻഡിക്കേറ്റർ ലൈറ്റിന് തകരാറ് ; സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

മോശം കാലാവസ്ഥ ; കോഴിക്കോട്ടേക്കുള്ള സ്പൈസ്ജെറ്റ് വിമാനം കൊച്ചിയിലിറക്കി, പ്രതിഷേധവുമായി യാത്രക്കാർ

ആഴിമലയിലെ കിരണിന്റെ മരണം : പെൺസൃഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ

ആഴിമലയിലെ കിരണിന്റെ മരണം : പെൺസൃഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ

ഒമിക്രോണ്‍ വ്യാപനം ; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കില്ല

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ; 18 തികയാൻ കാത്തിരിക്കേണ്ടെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021