തൊടുപുഴ: അവിവാഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണു സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്കു കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തിരച്ചിൽ നടത്തുന്നു.