ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 390 പേര്‍ കൂടി ജൂലൈ 26ന് പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 386 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് നാല് പേരെയും അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ഏറ്റവും പുതിയ ക്യാബിനറ്റ് തീരുമാനം അനുസരിച്ച് അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലം, പൊതുഗതാഗതം, പള്ളികള്‍, ജിമ്മുകള്‍, മാളുകള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഈ തീരുമാനം ജൂലൈ 7 മുതല്‍ നിലവില്‍ വന്നു.