ദില്ലി : ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനിൽ തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ച സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാത്രി 9.10 ഓടെയാണ് അപകടം നടന്നത്. വിമാനം പൂർണ്ണമായി കത്തിയമർന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയോട് വിവരങ്ങൾ തേടി.
ഇന്നലെ രാത്രി 9.10 തിനാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനം പൂർണ്ണമായി കത്തി നശിച്ചു. ബൈതു മേഖലയിൽ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.












