• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങൾ: മംഗളൂരുവിൽ അതീവ ജാഗ്രത, കേരള പൊലീസും

by Web Desk 04 - News Kerala 24
July 29, 2022 : 3:47 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങൾ: മംഗളൂരുവിൽ അതീവ ജാഗ്രത, കേരള പൊലീസും

മംഗളൂരു:തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗ്ലൂരുവില്‍ അതീവ ജാഗ്രത തുടരുന്നു. നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫാസിലിന്‍റെ ഖബറടക്കം സൂറത്കലില്‍ നടത്തി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായ കൊലപാതകങ്ങളെ കര്‍ണാടക മുഖ്യമന്ത്രി അപലപിച്ചു.

മുഖം മൂടി അണിഞ്ഞ് വെളുത്ത് ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൂറത്കല്‍ പള്ളിയിൽ നടന്ന ഫാസിലിൻ്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനകൂട്ടമാണ് എത്തിയത്. ഫാസിലിനെ കൊലപ്പെടുത്തിയവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫാസിലിന്‍റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് വ്യക്തമായിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലെ പ്രതികാരമാകാം ഫാസിൽ വധം എന്ന സംശയത്തിനിടെ കൊലപാതകത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അപലപിച്ചു. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്താമക്കി. നിലവിൽ മൂന്ന് പേര്‍ പൊലീസ് കസ്റ്റിഡിയിലുണ്ട്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍ അടച്ചു.

അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. 19 താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍ തുറന്നു. എഡിജിപിയും മംഗ്ലൂരു കമ്മീഷ്ണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്പ് ചെയ്യുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ 15 പേരെ ചോദ്യം ചെയ്യുകയാണ്. ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി

Next Post

കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരന്‍

കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരന്‍

കെല്‍ട്രോണില്‍ മാധ്യമ പഠനം; കോഴ്സ് ഒരു വർഷം, പരിശീലനവും പ്ലേസ്മെന്റും

കെല്‍ട്രോണില്‍ മാധ്യമ പഠനം; കോഴ്സ് ഒരു വർഷം, പരിശീലനവും പ്ലേസ്മെന്റും

റിഫ മെഹ‍്‍നുവിന്റെ ദുരൂഹ മരണം; ഭർത്താവ് മെഹ്‍നാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

റിഫ മെഹ‍്‍നുവിന്റെ ദുരൂഹ മരണം; ഭർത്താവ് മെഹ്‍നാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

ശ്രീരാം വെങ്കട്ടരാമന്റെ നിയമനത്തിൽ ക്യാപ്സൂളുമായി സുന്നി പ്രഭാഷകൻ, പിന്നിൽ നിന്ന് കുത്തല്ലെയെന്ന് അണികൾ

ശ്രീരാം വെങ്കട്ടരാമന്റെ നിയമനത്തിൽ ക്യാപ്സൂളുമായി സുന്നി പ്രഭാഷകൻ, പിന്നിൽ നിന്ന് കുത്തല്ലെയെന്ന് അണികൾ

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം: കേസ് എൻഐഎക്ക്

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം: കേസ് എൻഐഎക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021