ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരായി ഉയർന്ന വിമർശനങ്ങൾക്ക് എതിരെ കൂടുതൽ പേർ രംഗത്ത്. നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്നും അവര്‍ പാടിയ പാട്ടിന്റെ രാഗം വിമര്‍ശകര്‍ക്ക് അറിയില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ. കര്‍ണാട്ടികിനേക്കാള്‍ പഴക്കമുള്ള പാന്‍ സംഗീതമാണ് അവര്‍ പാടിയിരിക്കുന്നത്. ഏത് മേളകര്‍ത്താ രാഗമാണ് ആ ഗാനമെന്ന് പറയാന്‍ വിമര്‍ശകരെ താൻ വെല്ലുവിളിക്കുകയാണെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു.