കൊച്ചി: എണാകുളത്ത് ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണു മരിച്ചു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബുവാണ് മരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടി ചെയ്യവേ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു എസ്ഐ കുഴഞ്ഞ് വീണത്. കുഴഞ്ഞ് വീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പൊലീസുകാര്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.