തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം കുറയുന്നില്ല. 24 മണിക്കൂറിനിടെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 1,639 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 430 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ രണ്ട് മരണവും സ്ഥിരീകരിച്ചു.
കൊല്ലം 171, പാലക്കാട് 129, ഇടുക്കി 66, കോട്ടയം 184, ആലപ്പുഴ 77, എറണാകുളം 325, തൃശൂര്‍ 120, പാലക്കാട് 47, മലപ്പുറം 21, കോഴിക്കോട് 29, വയനാട് 10, കണ്ണൂര്‍ 21, കാസര്‍കോട് 9 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മൂന്ന് പേര് വീതമാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരും തൃശൂര്‍ ജില്ലയില്‍ ഒരു കൊവിഡ് മരണം വീതവും ഇന്ന് സ്ഥിരീകരിച്ചു.