കോഴിക്കോട് : ചെറുമീനുകളുടെ പിടിക്കുന്നതും വിൽപ്പന നടത്തുന്നതും തടയണമെന്നാവശ്യപ്പെട്ട് മന്ത്രി അബ്ദുറഹ്മാന് മൽസ്യതൊഴിലാളി ഐക്യവേദി കത്തയച്ചു. അവ കൊണ്ടുപോകുന്ന വാഹനങ്ങൾ കർശന പരിശോധനക്കണെന്നും വിപണികളിലെ വില്പന തടയണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ തീരക്കടലിൽ മുഴുവൻ പ്രായപൂർത്തിയാകാത്ത ചാളയും അയിലയും വ്യാപകമായിട്ടുണ്ട്. അത് കിലോയ്ക്ക് 10 രൂപ മാത്രം നൽകി അയൽ സംസ്ഥാനങ്ങളിലെ മീൻ, കോഴിത്തീറ്റ ഫാമുകളിലേക്ക് അവയെ കൊണ്ടുപോവുകയുമാണ്. ഇതു തടയുന്നതിനുള്ള അടിയന്തിര പ്രായോഗിക നടപടികളെടുക്കണെന്ന് കത്തിൽ സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
ഇക്കാര്യം ചർച്ച ചെയ്യാൻ സംസ്ഥാന ഫിഷറി മാനേജ്മെൻറ് കൗൺസിൽ യോഗം അടിയന്തിരമായി വിളിച്ചു ചേർക്കണം.ഇക്കാര്യത്തിൽ നമ്മുടെ ചട്ടങ്ങളിൽ ആവശ്യമായ ക്രിമീകരണം വരുത്തണം. രണ്ടാഴ്ചത്തേക്ക് പൂർണ മൽസ്യബന്ധന നിരോധനം ഏർപ്പെടുത്തണെ. ഇക്കാലയളവിൽ മൽസ്യത്തൊഴിലാളികൾക്ക് മതിയായ കോമ്പൻസേഷൻ അനുവദിക്കുകയാണ് വേണ്ടത്.
ചാളുയുടെ കുറഞ്ഞ വലുപ്പം 10 സെ.മീറ്ററും അയിലയുടെ എം.എൽ.എസ്. 14 സെ.മീറ്ററുമെന്ന് നിജപ്പെടുത്തിയത് പുനഃപരിശോധിച്ച് യുകതിസഹജമായ തീരുമാനമെടുക്കണം. ബോട്ടുകളിൽ പെലാജിക് വല ഘടിപ്പിക്കുന്നത് കർശനമായി തടയുക. എല്ലാ ഹാർബറുകളിലും ആഗസ്റ്റ് ഒന്നു മുതൽ കർശനമായ പരിശോധന ഏർപ്പാടു ചെയ്യുക.മൽസ്യത്തൊഴിലാളികൾക്കുള്ള ബോധവൽക്കരണ പരിപാടികൾ ഈർജ്ജിതപ്പെടുത്തണം, സംസ്ഥാനത്തെ മഝ്യത്തൊഴിലാളി സംഘടനകളുടെ യോഗം അടിയന്തിരമായി വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ടു.