മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്സ് 136 പോയന്റ് നഷ്ടത്തില്‍ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, സണ്‍ ഫാര്‍മ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. പവര്‍ഗ്രിഡ്, ഗ്രാസിം, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ. എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.