കോഴിക്കോട് :വടകരയിലെ സജീവന്റെ മരണത്തിൽ എസ്.ഐ എം.നിജേഷ് ഉൾപ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം നോട്ടീസ് അയക്കും.മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന് മുൻപിൽ ഉടൻ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ശനിയാഴ്ച നോട്ടീസ് അയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക നടപടികൾ കാരണം വൈകുകയായിരുന്നൂ. സസ്പെൻഷനിലുള്ള എസ്.ഐ എം.നിജേഷ്, എഎസ്ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവർ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. തുടർന്നാണ് നോട്ടീസ് അയച്ച് വിളിച്ചു വരുത്തുന്നത്