തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മൂന്ന് താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അങ്കണവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം വിതുര മക്കിയാര്‍ കരകവിഞ്ഞതിനെ തുടർന്ന് വീടുകളില്‍ വെള്ളം കയറി. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ടര സെന്റീമീറ്റര്‍ ഉയര്‍ത്തി. പൊന്മുടി, കല്ലാര്‍, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.കോട്ടയം മൂന്നിലവ് ടൗണിലും പഞ്ചായത്ത് ഓഫിസിലും വെള്ളംകയറി. മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. തലനാട് പഞ്ചായത്തിലും ഉരുള്‍പൊട്ടി. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കോട്ടയത്തെ മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.