തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന് മന്ത്രി കെ രാജന്. നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ പെയ്തേക്കും. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.