പെരിയ : ചാലിങ്കാലിൽ യുവാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ചാലിങ്കാൽ കേളോത്ത് കമ്യൂട്ടിൽ നീലകണ്ഠനാ(37)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നീലകണ്ഠന്റെ ഭാര്യയുടെ ബന്ധു ഗണേശനെ പൊലീസ് തിരയുന്നു.
തേപ്പ് തൊഴിലാളിയായ നീലകണ്ഠനും പെയിന്റിങ് തൊഴിലാളിയായ ഗണേശനും ഒന്നിച്ചാണ് താമസം. രാവിലെ അടുത്തു താമസിക്കുന്ന നീലകണ്ഠന്റെ മരുമകൻ അഭിജിത് എത്തിയപ്പോഴാണ് നീലകണ്ഠനെ മരിച്ച നിലയിൽ കണ്ടത്. പരേതരായ പൊന്നപ്പന്റെയും കമലാവതിയുടെയും മകനാണ് നീലകണ്ഠൻ. ഭാര്യ: ആശ. രണ്ടര വയസുള്ള മകളുണ്ട്.












