തിരുവനന്തപുരം: കണ്ണൂരിൽ കല്യാണത്തിന് 4 പൊലീസുദ്യോഗസ്ഥരെ വാടകയ്ക്കു നൽകിയ സംഭവത്തിൽ പൊലീസിനുള്ളിൽ കടുത്ത അമർഷം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പരാതി നൽകി. പൊലീസിനെ പ്രദർശന വസ്തുവാക്കരുതെന്ന് ഓഫിസേഴ്സ് അസോസിയേഷൻ പറഞ്ഞു.
ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിന് എത്തുന്ന വിഐപി, അയാളെ സംബന്ധിച്ചു മാത്രമാണ് വിഐപി. സംസ്ഥാന പൊലീസിന് അവർ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവർ അതിനു ശേഷം ആരോപണ വിധേയരാകുന്നതും പിന്നീട് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പറഞ്ഞു.