തിരുവനന്തപുരം: എ കെ ജി സെന്‍ററിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു മാസത്തിനു ശേഷവും പ്രതികളെ പിടികൂടാനായിട്ടില്ല. സ്വര്‍ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെടി ജലീലിനെതിരെയും ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളിലൊന്നും പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. നിയമസഭ സമ്മളനം കഴിഞ്ഞതിനാല്‍ ജലീലിനെ നേരിട്ട് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ പറഞ്ഞത്.കിട്ടിയോ ക്യാമ്പെയ്ൻ പോലെ ജലീലിനെ മുഖ്യമന്ത്രി കണ്ടോ ക്യാമ്പെയിൻ തുടങ്ങാൻ സമയമായെന്ന് സതീശൻ പരിഹസിച്ചു.
എന്തിനാണ് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചത് ?മുഖ്യമന്ത്രി ഇപ്പോഴും ഉത്തരം പറയുന്നില്ല. മൻകി ബാത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഫേസ്ബുക്ക് പോസ്റ്റെങ്കിലും ഇടണം. സ്വപ്ന സുരേഷ് പറയുന്ന കാര്യങ്ങളിൽ ചിലതെല്ലാം സത്യമെന്ന് തെളിഞ്ഞിട്ടുണ്ട്. ജലീൽ കത്തെഴുതിയത് സത്യമെന്ന് തെളിഞ്ഞില്ലേയെന്നും സതീശന്‍ ചോദിച്ചു.പ്രളയവും മഴയും തീരട്ടെ മുഖ്യമന്ത്രിയെ കൊണ്ട് പ്രതിപക്ഷം മറുപടി പറയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലിംഗസമത്വ വിവാദത്തെക്കുറിച്ച എം കെ മുനീര്‍ വിശദീകരിച്ചിട്ടുണ്ട്.. യൂണിഫോമിന്റെ പേരിൽ വസ്ത്രം അടിച്ചേല്പ്പിക്കരുത്. അത് സ്വാതന്ത്ര്യത്തിൻ്റെ പ്രശ്നമാണ്.പാന്‍റ് തന്നെ ഇടണമെന്ന് എങ്ങനെ പറയാനാകും. മുനീർ പുരോഗമന ചിന്തയുള്ള നേതാവെന്നും വിഡി സതീശൻ പറഞ്ഞു.