കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4515 ആയി. ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വില താഴുന്ന പ്രവണതയാണ് പ്രകടമാവുന്നത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ വിലയും അടക്കമുള്ള കാര്യങ്ങളാണ് സ്വർണവിപണിയെ സ്വാധീനിക്കുന്നത്.