• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വടകര കസ്റ്റഡി മരണം : എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു

by Web Desk 06 - News Kerala 24
August 3, 2022 : 12:10 pm
in Kerala, News
Reading Time: 1 min read
0
A A
0
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം : ക്രൈംബ്രാഞ്ച് അന്വേഷിക്കും, ആ‍‌ർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടം

കോഴിക്കോട്: വടകരയിലെ സജീവൻ്റെ മരണത്തിൽ എസ്ഐ എം.നിജേഷ് ഉൾപ്പടെ മൂന്ന് പോലിസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. മൊഴിഎടുക്കാൻ അന്വേഷണസംഘത്തിന് മുൻപിൽ ഉടൻ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. സസ്പെൻഷനിലുള്ള എസ്ഐ എം. നിജേഷ്, എഎസ്ഐ അരുൺ കുമാർ, സിപിഒ ഗിരീഷ് എന്നിവർ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. മൂവരും ഒളിവിലാണ്. തുടർന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. അതേസമയം സജീവൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അതിലേക്ക് നയിച്ച കാരണങ്ങൾ, സജീവൻ്റെ ശരീരത്തിലെ പരിക്കുകൾ എന്നിവ സംബന്ധിച്ചുള്ള പൊലീസ് സർജൻ്റെ വിശദമായ മൊഴി എന്നിവ അടുത്ത ദിവസം രേഖപ്പെടുത്തും.

കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണാണ് മരിച്ചത്. മരണകാരണം  ഹൃദയാഘാതമാണെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ. ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇനി അറിയേണ്ടത്.  കൈമുട്ടുകൾ രണ്ടും  ഉരഞ്ഞ് പോറലേറ്റ നിലയിലാണ്. കൈ വിരലുകളിൽ ക്ഷതമുണ്ടെന്നും  മുതുകിൽ ക്ഷമേറ്റതിന് സമാനമായ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുമുണ്ട്.  വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം സർജ്ജന്‍റെ മൊഴികൂടി രേഖപ്പെടുത്തിയാലേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. സജീവന്‍റെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.

കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സംഭവ ദിവസം സജീവനെ പരിശോധിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ആശുപത്രിയില്‍ എത്തിക്കും മുന്‍പ് സജീവന്‍ മരിച്ചിരുന്നതായി ഡോക്ടര്‍ മൊഴിനല്‍കി. ജൂലൈ  20 മുതൽ 25 വരെയുളള വടകര പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക്  അയച്ചിട്ടുണ്ട് . സ്റ്റേഷനിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്കിൽ നിന്നും വിവരങ്ങളെടുക്കും.

സജീവനെതിരെ കേസ്സെടുത്ത് മരണത്തിന് മുമ്പാണോ, ശേഷമാണോ എന്നതുൾപ്പെടെ അറിയാൻ വേണ്ടിയാണിത്. സജീവനെ കഴിഞ്ഞ മാസം 21ന്   കസ്റ്റഡിയലെടുത്തത്  വാഹനാപകടകേസുമായി ബന്ധപ്പെട്ടായിരുന്നു .കേസില്‍ ഒരു എസ് ഐ ഉള്‍പ്പെടെ നാല് പേര്‍ സസ്പെന്‍ഷനിലാണ്. ബന്ധുക്കളുൾപ്പെടെ  26 സാക്ഷികളുടെ മൊഴി അന്വേഷണ സംഘം ഇതുവരെ  രേഖപെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വി ആർ കൃഷ്‌ണ തേജ ഇനി ആലപ്പുഴ ജില്ലാ കലക്ടര്‍ ; ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല

Next Post

സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി, നിർദ്ദേശം രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി, നിർദ്ദേശം രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

കരിങ്കൊടി കാണിച്ചാൽ ജയിലിലാക്കണോ, ഹർജിയിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

അതിതീവ്രമഴ തുടരുന്നു ; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

ആറ് ഡാമുകളിൽ റെഡ് അലർട്ട് ; പെരിയാറിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം

കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം

തീവ്ര മഴ തുടരുന്നു : നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; മൂന്ന് നദികളില്‍ പ്രളയമുന്നറിയിപ്പ്

മഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021