പതിവുപോലെ ലില്ലിനോന തടാകത്തിൽ ചൂണ്ടയിടാൻ പോയതാണ് ജോ രിവാസ് എന്ന യുവാവ്. എന്നാല്‍ പതിവിന് വിപരീതമായി വമ്പനൊരു മീനാണ് ഇദ്ദേഹത്തിന്‍റെ ചൂണ്ടയില്‍ കുരുങ്ങിയത്. ടൈഗര്‍ മസ്കീ എന്ന് പേരുള്ള രാക്ഷസ മത്സ്യമാണിത്. യു.എസിലെ കണക്ടികട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. മസ്കീ ഇനത്തില്‍ പെടുന്ന മീനുകള്‍ ഇവിടെ വല്ലപ്പോഴും മീൻ പിടുത്തക്കാര്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്രയും വലിയ മസ്കീ ലഭിക്കുന്നത് ഏറെ അപൂര്‍വമാണെന്ന് പ്രദേശവാസികൾ പറയുന്നു
ആക്രമണാത്മക സ്വഭാവത്തിന് പേരുകേട്ട മസ്കീ മാംസഭോജി മത്സ്യമാണ്. പൈക്ക് കുടുംബത്തിലെ അംഗമായ ഇവ യു.എസിലെ മിഡ് വെസ്റ്റേൺ ജലാശയങ്ങളിൽ സാധാരണ കാണപ്പെടുന്നതാണ്. ഫേസ്ബുക്കിലൂടെയാണ് ഈ ഭീമന്‍ മീനിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. 42 ഇഞ്ച് വലുപ്പം വരുന്ന മസ്‌കീ ആയിരുന്നു ഇത്. മറ്റ് ചെറു മത്സ്യങ്ങളും ജീവികളുമാണ് ഇവയുടെ ഭക്ഷണം. സാധാരണഗതിയില്‍ 34 മുതല്‍ 48 വരെയൊക്കെയാണ് പരമാവധി മസ്കീകള്‍ക്ക് വയ്ക്കുന്ന വലുപ്പം. അതുവച്ച് നോക്കുമ്പോള്‍ ജോയ്ക്ക് ലഭിച്ചിരിക്കുന്നത് അപൂര്‍വ ഇനത്തില്‍ പെട്ട മസ്കീ തന്നെയാണ്.
നിവധി പേരാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ട മീനിന്‍റെ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. ‘എനിക്ക് ഇനി ഇവിടെ നീന്താൻ താൽപ്പര്യമില്ല’-ഒരാൾ കുറിച്ചു. ‘ഇവനോടൊപ്പം നീന്തുന്നതിനെ കുറിച്ച് ഞാൻ ചിന്ല്ലതിക്കുന്നില്ല.കണ്ടിട്ട് ചരിത്രാതീത മത്സ്യമായി തോന്നുന്നു’- മറ്റൊരാൾ പറഞ്ഞു. ‘എനിക്കീ മത്സ്യത്തെ പരിചയമില്ലായിരുന്നു, ഗൂഗിൾ ചെയ്തു. അതൊരു റെക്കോർഡ് ബ്രേക്കർ ആയിരിക്കാം’-മൂന്നാമൻ കൂട്ടിച്ചേർത്തു.അപൂര്‍വ ഇനത്തില്‍ പെടുന്ന മീനായത് കൊണ്ട് തന്നെ ഇതിനെ പിടിച്ച് അളവും മറ്റ് കാര്യങ്ങളും ശേഖരിച്ച്, ഫോട്ടോയും വിഡിയോയുമെല്ലാം പിടിച്ച ശേഷം തിരികെ തടാകത്തിലേക്ക് തന്നെ വിട്ടിരിക്കുകയാണ്.