• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; കോതി കടപ്പുറത്ത് ചെന്നൈ ഐഐടി നിർദ്ദേശ പ്രകാരം പുലിമുട്ട് നിർമ്മിക്കാൻ 8 കോടി

by Web Desk 04 - News Kerala 24
August 3, 2022 : 10:26 pm
in Kerala, News
Reading Time: 1 min read
0
A A
0
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; കോതി കടപ്പുറത്ത് ചെന്നൈ ഐഐടി നിർദ്ദേശ പ്രകാരം പുലിമുട്ട് നിർമ്മിക്കാൻ 8 കോടി

കോഴിക്കോട്
:- കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിർമ്മിച്ച പുലിമുട്ടുകൾ കാരണം മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ചെന്നൈ ഐ ഐ ടി യുടെ നിർദ്ദേശ പ്രകാരം പുലിമുട്ട് നിർമ്മിക്കുന്നതിന് എട്ട് കോടി രൂപുടെ പദ്ധതിക്ക് അനുമതി നൽകിയതായി ഇറിഗേഷൻ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പുലിമുട്ടിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കോതി കടപ്പുറത്ത് നിർമ്മിച്ച പുലിമുട്ടുകൾ അശാസ്ത്രീയമാണെന്ന് അധികൃതർ സമ്മതിച്ചു. സുനാമി കെടുതിയുടെ പശ്ചാത്തലത്തിൽ കല്ലായി പുഴയുടെ അഴിമുഖത്ത് നിർമ്മിച്ചതാണ് പുലിമുട്ടുകൾ. വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമ്മിക്കാനാണ് ചെന്നൈ ഐ ഐ റ്റി നിർദ്ദേശിച്ചത്. എന്നാൽ ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമായില്ല. തുടർന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമ്മിച്ചു. ഐഐടി നിർദ്ദേശിച്ച നീളത്തിൽ പുലിമുട്ട് നിർമ്മിക്കാൻ 8 കോടി രൂപയുടെ പദ്ധതി ഒരു കരാറുകാരൻ ഏറ്റെടുത്തെങ്കിലും ആവശ്യമുള്ള കല്ലുകൾ ലഭ്യമല്ലെന്ന കാരണത്താൽ പ്രവർത്തി ആരംഭിച്ചില്ല.

തുടർന്ന് ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് ടെണ്ടർ ചെയ്യുകയും കരാറുകാരൻ ടെണ്ടർ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കല്ലായി പുഴയിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാൻ റിവർ മാനേജ്മെന്റ് ഫണ്ടിലും ദേശീയ ഹരിത ട്രൈബ്യൂണലിലും പദ്ധതി സമർപ്പിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാലുടൻ നടപ്പിലാക്കും. ഇറിഗേഷൻ വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ പൊതു പ്രവർത്തകനായ എ സി ഫ്രാൻസിസ് സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലിയിൽ വീണ്ടും മങ്കിപോക്സ്: രോഗബാധ നൈജീരിയൻ സ്വദേശിക്ക്, രാജ്യത്ത് രോഗബാധ ഒൻപതായി

Next Post

വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് മങ്കിപോക്സില്ല; യുവതിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മങ്കിപോക്സ് മരണം: തൃശ്ശൂരിൽ വിദഗ്‍ധ സംഘത്തിന്റെ പരിശോധന , ചികിത്സിച്ച ആശുപത്രിയിലെ രേഖകളും പരിശോധിച്ചു

വയനാട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് മങ്കിപോക്സില്ല; യുവതിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു

തോമസ് ഐസക്കിന് ‘ഇഡി കുരുക്ക്’; ഈ മാസം 11ന് ഹാജരാകാൻ വീണ്ടും നോട്ടിസ്

തോമസ് ഐസക്കിന് ‘ഇഡി കുരുക്ക്’; ഈ മാസം 11ന് ഹാജരാകാൻ വീണ്ടും നോട്ടിസ്

മഴ ശക്തം ; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ തുടരുന്നു ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത യുവതിയെ കഴുത്തില്‍ കത്തിവെച്ച് ആക്രമിച്ചു ; ഒരാൾ കൂടി പിടിയിൽ

ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക് ; മത്സ്യമേഖലയെ കാര്യമായി ബാധിച്ചില്ല

ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം, മുഖ്യമന്ത്രി മൗനം വെടിയണം ; ഇന്ന് കോൺഗ്രസിന്‍റെ പ്രാദേശിക ഹർത്താൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021