ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്. രാവിലെ എ ഐ സിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ,ഇന്ത്യയിലെ ഏകാധിപത്യത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മാധ്യമങ്ങളോട് ചോദിച്ചു.ജനാധിപത്യത്തിന്‍റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്.എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു.ജനശബ്ദം ഉയരാൻ അനുവദിക്കുന്നില്ല.കേസുകളിൽ കുടുക്കി ജയിലിലിടുന്നു.അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു.ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസ് നിയന്ത്രണത്തിലാണ്.എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു.സ്റ്റാർട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു.സത്യങ്ങൾ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണ്.വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം അങ്ങനെ പല വിഷയങ്ങൾ.താൻ പറയുന്ന കാര്യങ്ങളിൽ സർക്കാർ പ്രകോപിതരാകുന്നതിൽ ഏറെ സന്തോഷമുണ്ട്.
അതിനിടെ ജന്തർമന്തർ ഒഴികെ ദില്ലിയിൽ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ ഡി സീല്‍ ചെയ്തതിലുള്ള കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം.നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്നും, ലംഘിച്ചാൽ കർശന നടപടിയെന്നും എഐസിസി ആസ്ഥാനത്തിന് മുന്നിൽ ബോർഡ് സ്ഥാപിച്ചു.പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി.മധ്യപ്രദേശിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തത്.എഐസിസി ആസ്ഥാനം ദില്ലി പോലീസും കേന്ദ്ര സേനകളും വളഞ്ഞു , പ്രവർത്തകരോട് പ്രിരിഞ്ഞ് പോകാൻ പോലീസ് ആവശ്യപ്പെട്ടു,