മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 5.40 ലാണ് റിപ്പോ.
ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് മൂന്നിനാണ് ധന നയ യോഗം ചേർന്നത്. മൂന്ന് ദിവസത്തെ മീറ്റിങ് ഇന്ന് അവസാനിക്കുകയും ചെയ്തു. പോളിസി നിരക്ക് വർധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.