തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. വ്യാഴാഴ്ച ഒറ്റദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ കൂടിയിരുന്നു. എന്നാൽ ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്ന് 320 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയർന്നു. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇന്ന് 35 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3900 രൂപയാണ്.