തിരുവനന്തപുരം : കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പ് ഇനത്തിൽ മെഡലുകൾ നേടിയ മലയാളി അത്ലറ്റുകൾക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണവും വെള്ളിയും മെഡലുകൾകരസ്ഥമാക്കി നമ്മുടെയാകെ അഭിമാനമായി മാറിയ മലയാളി അത്ലറ്റുകൾ എൽദോസ് പോളിനും, അബ്ദുള്ള അബൂബക്കറിനുമാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.
ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. 17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം.