പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മനപ്പൂർവം ട്രാക്കിലേക്ക് ചാടിയതെന്നാണ് റെയിൽവേ പൊലീസ് നിഗമനം.