ഇടുക്കി: ഇടുക്കി ഡാം തുറന്നതോടെ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി. തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപം വരെ വെള്ളം എത്തി. ആളുകളെ മാറ്റി തുടങ്ങി. ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെൻറീമീറ്റർ കൂടി. 150 ക്യുമെക്സ് വെള്ളം ആണ് ഒഴുക്കുന്നത്. വെളളം ഒഴുക്കുമ്പോൾ 79 വീടുകളിൽ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. സ്ഥലത്ത് 15 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ ആരും തന്നെ ക്യാമ്പുകളിലേക്ക് എത്തിയിട്ടില്ല. 50000 ലീറ്റർ വെള്ളം ഒഴുക്കാൻ ആലോചനയുണ്ട്. എന്നാൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമനം എടുക്കു.