ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് ചെറുപയർ. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ഇത് ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകാൻ സഹായിക്കുന്നു. വരണ്ട ചർമ്മം, സൺ ടാൻ, മുഖക്കുരു എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് ചെറുപയർ. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ മുഖത്തിന് സ്വാഭാവികമായ തിളക്കം നൽകാൻ സഹായിക്കും. ചെറുപയർ പൊടിയ്‌ക്കൊപ്പം ഇതിൽ മുട്ട വെള്ള, തേൻ, നാരങ്ങാനീര് എന്നിവയും ചേർക്കുക.
ഇവ നല്ലത് പോലെ യോജിപ്പിക്കുക. ശേഷം മുഖത്തിടുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചൊരു പാക്കാണിത്. നിറം വർദ്ധിപ്പിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും നാരങ്ങാനീര് ഏറെ നല്ലതാണ്. നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതിലെ വിറ്റാമിൻ സിയും സിട്രിക് ആസിഡുമെല്ലാം തന്നെ ഏറെ ഗുണങ്ങൾ നൽകുന്നു. നല്ലൊരു ക്ലെൻസിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ. മുഖത്തെ അമിത എണ്ണമയമടക്കമുള്ള പല പ്രശ്‌നങ്ങൾക്കും ഇതൊരു സ്വാഭാവിക പരിഹാരമാണ്. പ്രകൃതിദത്തമായ ആൻറി ബാക്ടീരിയൽ ഘടകമാണ് നാരങ്ങ. ഇവ മുഖക്കുരുവിനെ സ്വാഭാവികമായി ചികിത്സിക്കാൻ സഹായിക്കുന്നു.