തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന് 320 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38,080 രൂപയാണ്.
ശനിയാഴ്ച സ്വർണവില രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ കുറയ്ക്കുകയും പിന്നീട് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസം സ്വർണവില മാറ്റമില്ലാതെ തുടർന്നു. ശേഷം ഇന്നലെ 320 വർദ്ധിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,760 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്.