തൃശ്ശൂര്‍: സ്ത്രീധനപീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി അഫ്സാന (21) ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം. ഭർത്താവ് അമലിനെ പൊലീസ് അറസ്റ് ചെയ്തു. ഒരുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ സ്ത്രീധനത്തെ ചൊല്ലി യുവതി പീഡനത്തിന് ഇരയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.