ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അംസര്‍ അലി അറസ്റ്റില്‍. 22കാരനായ പ്രതിയെ വണ്ടിപെരിയാര്‍ പൊലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്. അസം സ്വദേശിയായ 13കാരിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ ദിവസം പ്രതിയെയും പ്രദേശത്ത് നിന്നും കാണാതായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കോട്ടയം, പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.13കാരിയെ നിരവധി തവണ എസ്റ്റേറ്റ് ലയത്തില്‍ വച്ചും കൊണ്ടുപോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്കി. പോക്സോ നിയമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.