• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭീമ കൊറേഗാവ് കേസ് : കവി വരവരറാവുവിന് സ്ഥിരം ജാമ്യം, ആരോ​ഗ്യാവസ്ഥ പരി​ഗണിച്ചെന്ന് സുപ്രീംകോടതി

by Web Desk 06 - News Kerala 24
August 10, 2022 : 1:56 pm
0
A A
0
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് ജാമ്യം. പാർക്കിൻസൺ രോ​ഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ചിവ വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സ്ഥിരം ജാമ്യം സുപ്രീം കോടതി അനുവദിച്ചത്. ചികിൽസ എവിടെയാണെന്ന് എൻ ഐ എയെ അറിയിക്കണം. വിചാരണ കോടതിയുടെ  പരിധി വിട്ട് പോകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.82 വയസുള്ള ആളഎ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വരവരറാവുവിനെതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിക്കാനാകുമെന്ന് സുപ്രീം കോടതി എൻ ഐ എയോട് ചോദിച്ചു. എൻ ഐ എ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് വരവര റാവുവിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇലക്ട്രോണിക്സ് തെളിവുകൾ വ്യാജമായി നിർമ്മിച്ചതിന് അന്തരാഷ്ട്ര റിപ്പോർട്ടുകൾ പുറത്ത് വന്നെന്നും വരവര റാവുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വരവര റാവുവിന്റെ ആരോ​ഗ്യാവസ്ഥ വളരെ മോശമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകും വരവരറാവുവിനെന്ന് അദ്ദേഹത്തിന്റെ  അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജയിലിൽ ഇട്ടാൽ വരവരറാവുവിൻ്റെ ആരോഗ്യനില മെച്ചപ്പെടുമോ എന്ന് എൻ ഐ എ യോട് സുപ്രീം കോടതി ചോദിച്ചു. വരവരറാവുവിൻ്റെ സ്ഥിര ജാമ്യപേക്ഷ പരി​ഗണിക്കുമ്പോഴാണ് കോടതി എൻ ഐ എയോട് ഈ ചോദ്യം ചോദിച്ചത്. എന്നാൽ വരവരറാവുവിന് ഒരു ആരോഗ്യ പ്രശ്നവുമില്ലെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു. ഗൗരവകരമായ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളാണ് വരവരറാവു നടത്തിയതെന്നും എൻ ഐ എ സുപ്രിം കോടതിയിൽ പറഞ്ഞു. വരവരറാവു നടത്തിയ ഗൂഢാലോചനയിൽ എത്ര പേർ മരിച്ചെന്ന് സുപ്രിം കോടതി എൻ ഐ എയോട് ചോദിച്ചു.

2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസില്‍ വരവര റാവു അറസ്ററിലാകുന്നത്. ഭീമാ കൊറേഗാവ് കേസിൽ അമേരിക്കൻ മാഗസീനായ വയേഡ് കഴിഞ്ഞയിടയ്ക്ക്  വൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഏജൻസികൾ കണ്ടെത്തിയതായായിരുന്നു വെളിപ്പെടുത്തൽ. മലയാളിയായ ഹാനിബാബു അടക്കമുള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ മാത്രമാണ് ഉള്ളതെന്നിരിക്കെ നിർണായകമാണ് പുതിയ വിവരങ്ങൾ.

മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടാൻ എങ്ങനെയാണ് ഭരണകൂടം സൈബർ കുറ്റകൃത്യം നടത്തുന്നതെന്ന ആമുഖത്തോടെയാണ് ആൻഡി ഗ്രീൻബർഗ് നിർണായക വിവരങ്ങൾ വയേഡിൽ പങ്കുവയ്ക്കുന്നത്. ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വിൽസന്റെ ലാപ് ടോപ്പ് പരിശോധിച്ച അമേരിക്കൻ സൈബർ ഫോറൻസിക് സ്ഥാപനമായ ആർസണൽ കൺസൾട്ടൻസി ലാപ്ടോപ്പിൽ വിവരങ്ങൾ അറസ്റ്റിനു ശേഷം കൃത്രിമമായി ചേർത്തത് ആണെന്ന വിവരം കഴിഞ്ഞ വർഷം പുറത്ത് വിട്ടിരുന്നു.

സെൻറിനൽ വൺ എന്ന അമേരിക്കൻ സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ തുടർ അന്വേഷണത്തിലാണ് ഈ തെളിവുകൾ പൂനെ പൊലീസ് തന്നെ സ്ഥാപിച്ചതാണെന്ന് കണ്ടെത്തിയത്. വരവര റാവുവിന്റെയും, റോണാ വിൽസന്റെയും, മലയാളി പ്രൊഫസർ ഹാനി ബാബുവിന്റെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തു. ഇവരുടെ ഇമെയിലുകളിൽ റിക്കവറി ഇമെയിലും ഫോൺ നമ്പറും പുറമെ നിന്ന് ചേർത്തിട്ടുണ്ട്.

ഇങ്ങനെ ചേർത്ത ഇമെയിൽ വിലാസം ഭീമാ കൊറേ ഗാവ് കേസുമായി ബന്ധപ്പെട്ട പൂനെ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. റിക്കവറി ഫോൺ നമ്പരും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഉപയോഗിക്കുന്നത്. പൂനെ പൊലിസിന്റെ വെബ്ഡയറക്ടറി അടക്കം പരിശോധിച്ചാണ് ഇത് ഉറപ്പാക്കിയത്. വാട്സ് ആപ് ഡിപിയിൽ വരവര റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളന വേളയിൽ ഇയാളെടുത്ത ഒരു സെൽഫിയാണെന്നും കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐ വനിത യുവ നേതാവും കുടുംബവും വാറ്റ് ചാരായവുമായി പിടിയില്‍

Next Post

മധുകൊലക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 16 ലേക്ക് മാറ്റി, സാക്ഷി വിസ്താരം ഹർജി പരി​ഗണിച്ചശേഷം

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

മധുകൊലക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 16 ലേക്ക് മാറ്റി, സാക്ഷി വിസ്താരം ഹർജി പരി​ഗണിച്ചശേഷം

ലൈംഗിക പീഡന കേസ് ; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെളളിയാഴ്ച കോടതി വിധി പറയും

ലൈംഗിക പീഡന കേസ് ; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെളളിയാഴ്ച കോടതി വിധി പറയും

5 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയില്‍

5 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയില്‍

ബൂസ്റ്റര്‍ ഡോസായി ലഭിക്കുക ആദ്യം സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ വാക്‌സിന്‍ ; മാര്‍ഗനിര്‍ദേശം ഇറക്കും

കോര്‍ബെവാക്സ് കൊവിഡ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്രാനുമതി

സ്കൂൾ അവധി വിവാദം: വിമർശനങ്ങൾ  ഉൾകൊള്ളുന്നു, പ്രഖ്യാപനം പൂർണ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ : കളക്ടര്‍ രേണുരാജ്

സ്കൂൾ അവധി വിവാദം: വിമർശനങ്ങൾ ഉൾകൊള്ളുന്നു, പ്രഖ്യാപനം പൂർണ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ : കളക്ടര്‍ രേണുരാജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In