ലക്നൗ : 12 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതികൾ പിടിയിൽ. ഉത്തര്‍പ്രദേശിൽ 28 വര്‍ഷം മുമ്പ് നടന്ന ബലാത്സംഗക്കേസിലാണ് സഹോദരങ്ങൾ പിടിയിലായിരിക്കുന്നത്. പ്രതി ഗുഡ്ഡു ഒരാഴ്ച മുമ്പ് പൊലീസ് പിടിയിലായി. ഇയാളുടെ സഹോദരൻ നകി ഹസൻ ഇന്ന് രാവിലെയാണ് അറസ്റ്റിലായത്.
1994ലാണ് കേസിനാസ്പദമായ സഭവം നടന്നത്. 12 വയസ്സുകാരി രക്ഷിതാക്കൾക്കൊപ്പം സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിച്ചിരുന്നത്. വീട്ടിൽ കുട്ടി ഒറ്റയ്ക്കുള്ള സമയം പ്രതികൾ പലതവണ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. നവജാത ശിശുവിനെ ഒരു ബന്ധുവിന് നൽകുകയും പിന്നീട് ഇവര്‍ വിവാഹിതയാവുകയും ചെയ്തു. എന്നാൽ കൂട്ടബലാത്സംഗത്തെ കുറിച്ച് അറിഞ്ഞ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു.
2021 മാര്‍ച്ചിലാണ് ഇവര്‍ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ നകിയുടെയും ഗുഡ്ഡുവിന്റെയും പെണകുട്ടി ജന്മം നൽകിയ കുട്ടിയുടെയും ഡിഎൻഎ പരിശോധന നടത്തി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മാസങ്ങൾക്കുള്ളിൽ പ്രതികൾ ഹൈദരാബാദിലേക്ക് മുങ്ങി.
ഇവിടെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ഇവരെ പ്രാദേശിക ഇന്റലിജൻസ് വിഭാഗത്തിന്റെയും മൊബൈൽ നെറ്റ്വര്‍ക്കിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. ആദ്യം ഗുഡ്ഡുവിനെയും പിന്നീട് നകിയെയും പൊലീസ് പിടികൂടി. ഗുഡ്ഡു അറസ്റ്റിലായത് അറിഞ്ഞ നകി രക്ഷപ്പെടാൻ ഉള്ള ശ്രമത്തിലായിരുന്നുവെന്ന് സുപ്രണ്ട് ഓഫ് പൊലീസ് സഞ്ജയ് കുമാര്‍ പറഞ്ഞു. പ്രതികളെ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും കുമാര്‍ പറഞ്ഞു.
			











                