കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന് രംഗത്ത്. സംസ്ഥാനത്തെ കുഴി, കേന്ദ്ര കുഴി എന്നെല്ലാം വിശേഷിപ്പിക്കുന്നത് അപഹാസ്യമാണ്. കുഴികളെ കുറിച്ച് പറയുന്നതില്‍ തനിക്ക് അപകര്‍ഷതാബോധമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി പരമാര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഒരു സിനിമയുടെ പരസ്യത്തില്‍ കുഴി എന്ന് പറഞ്ഞതിനെതിരെ പോലും പ്രചരണം നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
റോഡുകളുടെ പരിപാലനം നിര്‍വഹിക്കുന്നത് ഉദ്യോഗസ്ഥതല സംവിധാനമാണ്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. കരാറുകാരുടെ ചെലവില്‍ തന്നെ നിശ്ചിത കാലയളവില്‍ അറ്റകുറ്റപ്പണി നടത്തണമെന്നാണ് വ്യവസ്ഥ. അത് കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇടപ്പള്ളി മുതല്‍ വാളയാര്‍ വരെയുള്ള റോഡ് മൂന്നായി തിരിച്ചാല്‍ ഇടപ്പള്ളമി മണ്ണുത്തി ഭാഗത്ത് പ്രതിദിനം 70,000 വാഹനങ്ങളാണ് കടന്നുപോകുന്നത്. ദേശീയപാത മാനദണ്ഡമനുസരിച്ച് 40,000 വാഹനങ്ങള്‍ക്ക് മുകളില്‍ പ്രതിദിന ഗതാഗതമുള്ള റോഡുകള്‍ ആറു വരിയെങ്കിലുമാകണം.ഇത്തരത്തിലുള്ള പരിഹാരം കാണേണ്ടതുണ്ടെന്നും വി മുരളീധരന് പറഞ്ഞു.
സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. സുപ്രീം കോടതി ഇഡിയുടെ അധികാരപരിധി വ്യക്തമാക്കിയിട്ടുണ്ട്. ഇഡി നോട്ടീസിനെ തോമസ് ഐസക്കിന് രാഷ്ട്രീയപ്രേരിതമെന്നേ പറയാനാകൂ. കോൺഗ്രസും അത് തന്നെ പറയുന്നു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.