ദില്ലി: രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ അജയനായിരുന്ന വ്യക്തിയായിരുന്നു രാകേഷ് ജുൻജുൻവാലെയെന്നും ഊർജ്ജസ്വലനും നർമബോധവും ഉൾക്കാഴ്ചയുമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും ഇന്ത്യൻ സാമ്പത്തികരംഗത്തിന് ജുൻജുൻവാല നൽകിയ സംഭവാനകൾ അമൂല്യമാണെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച് കൊണ്ട് മോദി പറഞ്ഞു.
” ഇന്ത്യയുടെ പുരോഗതിയിൽ വളരെയധികം താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ജുൻജുൻവാല. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.