• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ

by Web Desk 06 - News Kerala 24
August 14, 2022 : 12:35 pm
0
A A
0
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

തിരുവനന്തപുരം: കെടി ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ. ‘കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്,’- അദ്ദേഹം പറഞ്ഞു.

ആയുധം എടുക്കില്ലെന്നതല്ല അഹിംസയെന്ന് ഗവർണർ പറഞ്ഞു. അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിയുടെ ആയുധം. എന്നാൽ ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. സൈനിക ശക്തി പ്രതിരോധത്തിന് മാത്രം ഉള്ളതാണ്. ആയുധം എടുക്കില്ല എന്നതല്ല അഹിംസ. കടന്നു കയറ്റം അനുവദിക്കില്ല. ഭീരുത്വമല്ല അഹിംസ. എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുന്ന സംസ്കാരമാണ് നമ്മുടേത്. അകത്തു നിന്നുള്ള ഭീഷണിനായാലും പുറത്തു നിന്നുള്ള ഭീഷണി ആയാലും സ്വയം പ്രതിരോധിക്കാൻ ആയുധം വേണമെന്നും അദ്ദേഹം പറഞ്ഞു.

പാങ്ങോട് സൈനിക ക്യാംപിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ജലീലിനുള്ള പ്രതികരണത്തിന്റെ സമയമല്ലെന്ന് പറഞ്ഞ അദ്ദേഹം, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം വിശദമായി പറയുമെന്ന സൂചന കൂടിയാണ് മുന്നോട്ട് വെക്കുന്നത്. അതേസമയം ദില്ലിയിലായിരുന്ന കെടി ജലീൽ അവിടുത്തെ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ‘ആസാദ് കശ്മീർ’ എന്നടക്കം പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ദില്ലിയിലെ കേസും സംസ്ഥാനത്തെ പ്രതിപക്ഷ വിമർശനങ്ങളും ജലീലിനെ പിന്തുടരുമെന്ന് ഉറപ്പ്. ഇതിനിടയിലാണ് ഗവർണറും താൻ വളരെയധികം വേദനിച്ചുവെന്നും രോഷം തോന്നുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ ഇന്ന് താപനില കുറയും ; മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് അറിയിപ്പ്

Next Post

മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടും ; വിജിലൻസ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു

മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

സൽമാൻ റുഷ്ദിക്ക് പിന്നാലെ ജെ കെ റൗളിംഗിന് വധഭീഷണി

സൽമാൻ റുഷ്ദിക്ക് പിന്നാലെ ജെ കെ റൗളിംഗിന് വധഭീഷണി

ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

എങ്ങിനെയാണ് ആസാദി കശ്മീർ എന്ന് പറയാൻ കഴിയുന്നത്?, മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തള്ളി പറയാത്തത്? : കെസി വേണുഗോപാല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In