തൃശ്ശൂര്‍: കെ ടി ജലീലിന്‍റെ വിവാദ ഫേസ് ബുക്ക് പോസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. കശ്മീർ ഇന്ത്യയുടെ അവകാശമാണ്. ജലീലിന് എങ്ങിനെയാണ് ആസാദി കശ്മീർ എന്ന് പറയാൻ കഴിയുന്നത്?. മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തള്ളി പറയാത്തത്.? ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാനെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ദേശീയ പതാകയെ അംഗീകരിച്ചിൽ സന്തോഷമുണ്ട്. ആര്‍ എസ് എസ്ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല. ഇപ്പോൾ ആര്‍ എസ് എസ് പ്രൊഫൈലുകൾ ദേശീയ പതാക ഉയർത്തുന്നതിൽ സന്തോഷം. കമ്യൂണിസ്റ്റ് പാർട്ടിയും സ്വാതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല എന്നോർക്കണമെന്നും അദ്ദേഹം പറഞ്ഞു.












