റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മരിച്ചു. രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരില്‍ 87 പേർ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 135 പേർക്കാണ് കൊവിഡ് വൈറസ്‍ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 131 പേർ ഇതിനോടകം രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,12,093 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,98,936 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,271 ആയി. രോഗബാധിതരിൽ 3,886 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
24 മണിക്കൂറിനിടെ 8,738 ആർ.ടി – പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തി. റിയാദ് – 35, ജിദ്ദ – 23, ദമ്മാം – 14, മദീന – 5, മക്ക – 4, ത്വാഇഫ് – 4, ഖോബാർ – 4, ഹുഫൂഫ് – 4, ജീസാൻ – 3, നജ്റാൻ – 3, തബൂക്ക് – 2, ബുറൈദ – 2, അൽബാഹ – 2, അബ്ഹ – 2, ജുബൈൽ – 2, ഖത്വീഫ് – 2, ദഹ്റാൻ – 2, അൽഖർജ് – 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 67,518,182 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,828,122 ആദ്യ ഡോസും 25,212,440 രണ്ടാം ഡോസും 15,477,620 ബൂസ്റ്റർ ഡോസുമാണ്.