ന്യൂഡൽഹി : മത നേതാവ് കാളീചരണ്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി. മഹാത്മാഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കാനും ബിജെപി മനഃപൂര്‍വമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ഇത്തരത്തിലുള്ള അന്തരീക്ഷം മനഃപൂര്‍വം സൃഷ്ടിക്കുകയാണ്. ഭരണകക്ഷിയും അനുബന്ധ ഗ്രൂപ്പുകളും മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ള നേതാക്കളാരും ഇതിനെ എതിര്‍ക്കുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു.
മഹാത്മാഗാന്ധിയെ വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുമ്പോഴും കാളീചരണ്‍ ഉപയോഗിച്ചത് മോശം ഭാഷയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് കാളീചരണ്‍ അറസ്റ്റിലായത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കണമെന്നും ഗാന്ധിയെ അധിക്ഷേപിക്കുന്നത് പാപമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.