വാസ്കോ ഡ ഗാമ : ഐഎസ്എല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ പോരാട്ടം. ബെംഗളൂരു എഫ്സി വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ചെന്നൈയിന് എഫ്സിയെ നേരിടും. 11 പോയിന്റുള്ള ചെന്നൈയിന് ആറും ആറ് പോയിന്റുള്ള ബെംഗളൂരു പത്തും സ്ഥാനത്താണ്. ഇരു ടീമും ഒന്‍പത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ബിഎഫ്സി നാലിലും ചെന്നൈയിന് മൂന്നിലും ജയിച്ചു. രണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു. ബിഎഫ്സി ആകെ പന്ത്രണ്ടും ചെന്നൈയിന് എട്ടും ഗോള്‍ നേടിയിട്ടുണ്ട്. അവസാനം ഇരുടീമും ഏറ്റുമുട്ടിയ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.