കോട്ടയം: എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ.സാജൻ (56) തൂങ്ങിമരിച്ച നിലയിൽ. ഓഫിസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഗ്രൂപ്പ് മീറ്റിങ് ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനു വേണ്ടി വസ്ത്രം മാറാൻ മുറിയിൽ കയറിയ ഇദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാതിരുന്നതിനെ തുടർന്നു സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ തല്ലിത്തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.