റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലം മരണമില്ലാത്ത ആശ്വാസ ദിനം. അതേ സമയം രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 79 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 104 പേർക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരില്‍ 132 പേർ രോഗമുക്തരാവുകയും ചെയ്‍തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 8,12,300 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,99,219 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,272 ആയി. നിലവിലുള്ള രോഗബാധിതരിൽ 3,809 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
24 മണിക്കൂറിനിടെ 7,447 ആർ.ടി – പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു. റിയാദ് – 28, ജിദ്ദ – 19, ദമ്മാം – 12, ത്വാഇഫ് – 4, മദീന – 3, മക്ക – 3, ഖോബാർ – 3, ഹുഫൂഫ് – 3, തബൂക്ക് – 2, ഹായിൽ – 2, ബുറൈദ – 2, അൽബാഹ – 2, അബ്ഹ – 2, ജീസാൻ – 2, നജ്റാൻ – 2, ദഹ്റാൻ – 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.