തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്.അനധികൃത നിയമനങ്ങൾ എല്ലാം റദ്ദാക്കാൻ ഗവർണർ തയ്യാറാകണം.കഴിഞ്ഞ6 വർഷം സർവ്വകലാശാലകളിൽ നടന്ന നിയമനങ്ങൾ പരിശോധിക്കുന്നു. സിപിഎം ബന്ധു നിയമനങ്ങളാണ് നടക്കുന്നത്.: ഇഷ്ടക്കാരെ വൈസ് ചാൻസിലർമാരായി നിയമിച്ചു ബന്ധു നിയമനം നടത്താനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.കണ്ണൂർ വി.സി. പുനർ നിയമനം നടത്തുന്നതിന് മുമ്പാണ് ഈ നിയമനം നടന്നിരിക്കുന്നത്.: തീർത്തും അനധികൃത നിയമനമാണിത്. അർഹതയുള്ള ആളുടെ അവസരമാണ് സർക്കാർ നിഷേധിച്ചത്.അധ്യാപക നിയമനങ്ങൾ PSC ക്ക് വിടണം.ഗവർണർ തെറ്റ് ചെയ്താൽ ചോദ്യം ചെയ്യും.പക്ഷ ഇവിടെ BJP കേന്ദ്രം എന്നൊക്ക പറഞ്ഞ് വഴി തിരിക്കണ്ട.ഗവർണർ ചെയ്തത് നിയമപരമായ കാര്യം.വിഷയാധിഷ്ഠിതമാണ് കാര്യങ്ങളെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.