ചെന്നൈ: പുതുവത്സര തലേന്ന് ചെന്നൈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ജനുവരി ഒന്നിന് രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 28ന് ബീച്ചുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ ആഘോഷങ്ങൾ നിയന്ത്രിച്ച് കൊണ്ടിറക്കിയ ഉത്തരവിന് പുറമേയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അടിയന്തര ആവശ്യങ്ങൾ ഇല്ലാത്തവർ ഡിസംബർ 31ന് രാത്രി 12 മണിക്ക് മുൻപായി യാത്ര പൂർത്തിയാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഡിസംബർ 31ന് രാത്രി 9 മണി മുതൽ ബീച്ച് റോഡുകളിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
നിയമ ലംഘനങ്ങൾ പരിശോധിക്കാൻ 10,000 പോലീസുകാരെ നഗരത്തിൽ വിന്ന്യസിക്കും.