കോഴിക്കോട്: ജൻഡർ ന്യൂട്രലിറ്റിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിശദീകരണവുമായി എം കെ മുനീർ.പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ചു.ജൻഡർ ന്യൂട്രലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്.കുട്ടികൾക്കെതിരായലൈംഗിക അതിക്രമം ഉണ്ടായാൽ അത് ജൻഡർ ന്യൂട്രൽ അല്ലേ എന്ന് പറഞ്ഞു രക്ഷപെടാമല്ലോ.പ്രസംഗം മുഴുവൻ കേട്ടാൽ താൻ പറഞ്ഞത് മനസിലാകും.പോക്സോ നിയമത്തിനായി പ്രയത്നിച്ച ആളാണ് താൻ.തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുനീര്‍ പറഞ്ഞു.
കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ മുനീറിന്‍റെ പ്രസംഗമാണ് വിവാദമായത്.ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് ജൻഡർ ന്യൂട്രേലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും.ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. ഈ പരാമാര്‍ശം ചര്‍ച്ചയായ സാഹചര്യത്തിലാണ് മുനീര്‍ വീശദീകരണവുമായി രംഗത്ത് വന്നത്.