കൊച്ചി: ദേശീയ പാതയിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക ഉണ്ടെന്നു ഹൈക്കോടതി. ഇത് മനുഷ്യ നിർമ്മിത ദുരന്തം ആണ്. ആരാണ് ഇതിന് ഉത്തരവാദികൾ എന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി ചോദിച്ചു. കോടതി ഇടപെടലിൽ റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയ പാത അതോറിറ്റി മറുപടി നല്‍കി.
ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണമെന്നും കോടതി ചോദിച്ചു. 116 റോഡുകൾ പരിശോധിച്ചു, സാംപിളുകൾ പരിശോധനക്ക് അയച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് കോടതിയെ അറിയിച്ചു.